സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദ പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവിട്ടു. ജൂണ്‍ 30ന് അവസാനിച്ച ഒന്നാം പാദത്തില്‍ 179.58 കോടി രൂപയാണ് ബാങ്കിന്‍റെ അറ്റാദായം.
പ്രവര്‍ത്തന ലാഭം 43.10% വര്‍ധനയോടെ 239.78 കോടി രൂപയായി. പലിശ വരുമാനത്തില്‍ 30% വളാര്‍ച്ചയുണ്ടായി. 332.85 കോടി രൂപയാണ് ഒന്നാം പാദത്തിലെ പലിശ വരുമാനം. പലിശയിതര വരുമാനത്തില്‍ 26% വര്‍ദ്ധനയുണ്ടായി. ട്രഷറി പ്രവര്‍ത്തന ലാഭം 277 ശതമാനം വര്‍ദ്ധനയോടെ 30.83 കോടി രൂപയായി.
മൊത്തം നിക്ഷേപം 15.90% വളര്‍ച്ചയോടെ 37,669 കോടി രൂപയില്‍ നിന്ന് 43,660 കോടി രൂപയായി. പ്രവാസി നിക്ഷേപങ്ങള്‍ 11,050 കോടി രൂപയായി. 2009 ജൂണ്‍ അന്ത്യത്തില്‍ മൊത്തം വായ്പകള്‍ 32,889 കോടി രൂപയായി. കാര്‍ഷിക വായ്പകള്‍ 2,774 കോടി രൂപയിലെത്തി. ഭവനവായ്പകളിലും കാര്‍വായ്പകളിലും യഥാക്രമം 18%, 26% വര്‍ധനയുണ്ടായി.