എല്‍‌ആന്‍ഡ്ടിയുടെ പുതിയ സി‌ഇഒ വെങ്കട്ടരമണന്‍

Webdunia
വെള്ളി, 9 മാര്‍ച്ച് 2012 (17:42 IST)
PRO
PRO
പ്രമുഖ കമ്പനിയായ ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോയുടെ (എല്‍‌ആന്‍ഡ്ടി) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായി കെ വെങ്കട്ടരമണനെ നിയമിച്ചു. നിലവിലെ മേധാവി എ എം നായിക് എക്‌സിക്യൂട്ടീവ് ചെയര്‍മാനായി അഞ്ച് വര്‍ഷം കൂടി തുടരുമെന്ന് അധികൃതര്‍ പറഞ്ഞു.

എല്‍‌ആന്‍ഡ്ടിയുടെ ചെയര്‍മാനാണ് എ എം നായിക്. ഈ വര്‍ഷം വിരമിക്കാനിരുന്നതാണ് എ എം നായിക്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കമ്പനിക്കൊപ്പം എ എം നായിക് ആവശ്യമാണെന്ന് അതിനാല്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്ത് തുടരണമെന്നും ഡയറക്ടര്‍ ബോര്‍ഡ് ആവശ്യപ്പെടുകയായിരുന്നു.

എല്‍ആന്‍ഡ്ടിയില്‍ 1969ല്‍ ഗ്രാജ്വേറ്റ് എന്‍ജിനീയര്‍ ട്രെയിനിയായാണ് വെങ്കട്ടരമണന്‍ ആദ്യമായി നിയമിതനാകുന്നത്. 1995ല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി.

English summary:
The L&T board appointed Mr K. Venkataramanan as Chief Executive Officer and Managing Director.