എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ സിബിഐ ഒരാളെ അറസ്റ്റ് ചെയ്തു. നെടുമ്പാശേരി സീനിയര്‍ ക്യാബിന്‍ ക്രൂ സബിതാ കണ്ണന്റെ ഓഫീസ് അസിസ്റ്റന്റ് ബേബിയാണ് അറസ്റ്റിലായത്. സബിതാ കണ്ണന്‍ ആണ് കേസിലെ മുഖ്യപ്രതി.
സബിതാ കണ്ണന്റെ എളമക്കരയിലെ വീട് സി ബി ഐ റെയ്ഡ് ചെയ്തിരുന്നു. ക്യാബിന്‍ ക്രൂവില്‍ പരിശീലനം നേടിയ വിദ്യാര്‍ഥികളെ കബിളിപ്പിച്ച് എട്ട് ലക്ഷത്തോളം രൂപ കൈക്കൂലി വാങ്ങി എന്നാണ് കേസ്.
തട്ടിപ്പിനേക്കുറിച്ചുള്ള വിവരം ലഭിച്ചതിനേ തുടര്‍ന്ന് കുറച്ചു നാളായി സി ബി ഐ കാര്യങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു.