രാജ്യത്തെ പ്രമുഖ മൊബൈല്‍ സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍ ഡല്‍ഹി സര്‍ക്കിളില്‍ ത്രീ ജി സേവനം തുടങ്ങി. ടാറ്റാ ടെലിസര്വ്വീസിനും റിലയന്‍സിനും ശേഷം ത്രീ ജി സേവനം നടപ്പാക്കിയ കമ്പനിയാണ് എയര്‍ടെല്‍.
ബാംഗ്ലൂര്‍, ചെന്നൈ, കോയമ്പത്തൂര്‍, മണിപ്പാല്‍, മൈസൂര്‍, ഉഡുപ്പി, ജയ്പൂര്‍ എന്നീ സര്‍ക്കിളുകളിലാണ് മുന്‍പ് എയര്‍ടെല്‍ ത്രീ ജി സേവനം തുടങ്ങിയത്.
ഹൈസ്പീഡ് ഇന്റര്‍നെറ്റ്, വീഡിയോ സ്ട്രീമിംഗ് അടക്കമുള്ള സവിശേഷതകളടങ്ങിയ പാക്കേജാണ് എയര്‍ടെല്‍ ഉപഭോക്താവിന് വാഗ്ദാനം നല്‍കുന്നത്.