എയര്‍ടെല്ലും ഐസിഐസിഐയും മികച്ച ആഗോള ബ്രാന്‍ഡുകള്‍

Webdunia
വ്യാഴം, 24 മെയ് 2012 (14:29 IST)
PRO
PRO
ലോകത്തിലെ മികച്ച 100 ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഇന്ത്യയിലെ ഭാരതി എയര്‍ടെലും ഐസിഐസിഐ ബാങ്കും. ഗവേഷണ സ്ഥാപനമായ മില്‍‌വാര്‍ഡ് ആണ് മികച്ച ബ്രാന്‍ഡുകളുടെ പട്ടിക അവതരിപ്പിച്ചിരിക്കുന്നത്.

പട്ടികയില്‍ ഐസിഐസിഐ അറുപത്തിമൂന്നാം സ്ഥാനത്താണ്. എയര്‍ടെല്‍ എഴുപത്തിയൊന്നാം സ്ഥാനത്താണ്.

ആപ്പിള്‍ ആണ് ഒന്നാം സ്ഥാനത്ത്. ഐബി‌എം, ഗൂഗിള്‍ തുടങ്ങിയ കമ്പനികളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.