എണ്ണവില 68 ഡോളറിന് മുകളില്‍

Webdunia
തിങ്കള്‍, 27 ജൂലൈ 2009 (12:10 IST)
ഏഷ്യന്‍ വിപണിയില്‍ എണ്ണ വില 68 ഡോളറിന് മുകളിലെത്തി. സെപ്റ്റംബറിലേക്കുള്ള ബെഞ്ച്മാര്‍ക്ക് ക്രൂഡ് ബാരലിന് 68.64 ഡോളറിനാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച 89 സെന്‍റ് ഉയര്‍ന്ന് 68.05 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

യുഎസ്, ചൈന മാര്‍ക്കറ്റുകളില്‍ ഉയര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് ഈ മാസം ആദ്യം എണ്ണവില 58.78 ഡോളറില്‍ എത്തിയിരുന്നു. രണ്ടാം പാദത്തില്‍ എണ്ണ കമ്പനികള്‍ മികച്ച നേട്ടം കൈവരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് എണ്ണവില ഉയരാന്‍ കാരണമായത്. തുടര്‍ച്ചയായി മൂന്നാമത്തെ ആഴ്ചയാണ് എണ്ണവില ഉയരുന്നത്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ എണ്ണ വില ബാരലിന് 147.27 ഡോളറിലെത്തിയതിനു ശേഷം ഏതാണ്ട് 75 ശതമാനത്തിന്‍റെ കുറവാണ് സംഭവിച്ചിരുന്നത്. ഡിസംബറില്‍ എണ്ണവില പോയവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 33.20 ഡോളറിലെത്തി റെക്കോര്‍ഡിട്ടിരുന്നു.