എക്സ്ഡി മാക്സുമായി വണ്ടര്‍ല!

Webdunia
വ്യാഴം, 26 ഏപ്രില്‍ 2012 (12:28 IST)
PRO
വണ്ടര്‍ലയുടെ കൊച്ചിയിലെ അമ്യൂസ്മെന്‍റ് പാര്‍ക്കായ വണ്ടര്‍ലയില്‍ എക്സ്ഡി മാക്സ്‌ റൈഡ് തുടങ്ങുന്നു. 3ഡി വിഷ്വലുകള്‍ക്കൊപ്പമുള്ള റൈഡാണ് എക്സ്ഡി മാക്സ്‌. വിസ്മയകരമായ അനുഭവം സമ്മാനിക്കുന്ന ഒരു റൈഡായിരിക്കും ഇതെന്ന് അധികൃതര്‍ അറിയിച്ചു.

ശനിയാഴ്ചയാണ് എക്സ്ഡി മാക്സിന്‍റെ ഉദ്ഘാടനം. എക്സൈസ്‌ മന്ത്രി കെ ബാബുവാണ് റൈഡ്‌ ഉദ്ഘാടനം ചെയ്യുന്നത്. 180 സീറ്റുള്ള എ സി തിയറ്ററിനുള്ളിലാണ് റൈഡ് സജ്ജീകരിച്ചിരിക്കുന്നത്.