ഇരുചക്ര വാഹന വിപണിയില്‍ മുന്നേറ്റം

Webdunia
ബുധന്‍, 2 ഏപ്രില്‍ 2014 (09:42 IST)
PTI
ഇന്ത്യയില്‍ ഇരുചക്ര വാഹന വിപണിയില്‍ മികച്ച മുന്നേറ്റം. ഹീറോ മോട്ടോകോര്‍പ്‌ 12% വര്‍ധനയോടെ 524028 വാഹനങ്ങള്‍ ഇക്കഴിഞ്ഞ മാസം വിറ്റു.

ഹോണ്ട 392148 എണ്ണം വിറ്റ്‌ 55% വര്‍ധനവാണ്‌ നേടിയത്‌. 202057 സ്കൂട്ടറും 190091 ബൈക്കുമാണ്‌ വിറ്റത്‌. യമഹ 28.7% വര്‍ധന നേടി. 46052 വണ്ടി വിറ്റഴിക്കാനായി. ടിവിഎസ്‌ സ്കൂട്ടര്‍ വില്‍പനയില്‍ 63.24% വര്‍ധന നേടി. 47766 എണ്ണം വിറ്റു. 68158 ബൈക്ക്‌ വിറ്റു ( 10.3% വര്‍ധന).