ഇന്‍‌ഫോസിസിന്റെ ലാഭം 2316 കോടി

Webdunia
വെള്ളി, 13 ഏപ്രില്‍ 2012 (14:57 IST)
PRO
PRO
രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ ലാഭത്തില്‍ വര്‍ധന. കമ്പനിയുടെ ലാഭത്തില്‍ 27 ശതമാനമാണ് വര്‍ധനയുണ്ടായത്.

മാര്‍ച്ചില്‍ അവസാനിച്ച നാലാം‌പാദത്തില്‍ കമ്പനി 2316 കോടി രൂപയുടെ ലാഭമാണ് നേടിയത്. മുന്‍‌വര്‍ഷം ഇതേകാലയളവില്‍ ഇത് 1818 കോടി രൂപയായിരുന്നു. എന്നാല്‍ ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ നേടിയ 2371 കോടി രൂപയേക്കാള്‍ 2.4 ശതമാനം കുറവാണ് നാലാം‌പാദത്തിലെ ലാഭം.

കമ്പനിയുടെ മൊത്തവരുമാനം 8852 കോടി രൂപയായി വര്‍ധിച്ചു. 2011-12 സാമ്പത്തികവര്‍ഷം കമ്പനി 8316 കോടി രൂപയുടെ ലാഭം നേടി. വരുമാനം 33734 കോടി രൂപയാണ്.