ഇന്‍ഫോസിസിന് പുതിയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍

Webdunia
ശനി, 16 ജൂലൈ 2011 (17:17 IST)
PRO
PRO
രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ്, പുതിയ എക്‌സിക്യൂട്ടീവ് കൗണ്‍സിലിനെ പ്രഖ്യാപിച്ചു. കമ്പനിയുടെ ബിസിനസ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്ന ഉന്നത തല ബോഡിയാണ് ഇത്.

കമ്പനിയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗങ്ങള്‍, നിലവിലെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍, പ്രധാന ബിസിനസ് യൂണിറ്റുകളുടെ മേധാവികള്‍ എന്നിവരടങ്ങിയതാണ് പുതിയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍. ഇന്‍ഫോസിസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ക്രിസ് ഗോപാലകൃഷ്ണന്‍, സിഒഒ എസ് ഡി ഷിബുലാല്‍ എന്നിവരും ശ്രീനാഥ് ബട്ട്‌നി, വി ബാലകൃഷ്ണന്‍, അശോക് വെമുറി, ബി ജി ശ്രീനിവാസ്, ചന്ദ്രശേഖര്‍ കകല്‍, പ്രസാദ് തൃകുടം, സ്റ്റീവ് പ്രാറ്റ്, രാമദാസ് കാമത്ത്, നന്ദിത ഗുര്‍ജാര്‍, ബസ്ബ് പ്രധാന്‍ എന്നിവരും കൗണ്‍സിലില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഭാവിയിലെ ഇന്‍ഫോസിസിനെ രൂപപ്പെടുത്തുന്നതില്‍ ഈ പുതിയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഉപകരിക്കുമെന്ന് സി ഇ ഒ ഗോപാലാകൃഷ്ണന്‍ പറഞ്ഞു.