ഇന്ത്യന്‍ സാമ്പത്തിക രംഗം അപകട ഘട്ടം കരകയറിയിട്ടില്ല: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

Webdunia
വെള്ളി, 20 സെപ്‌റ്റംബര്‍ 2013 (15:27 IST)
PTI
PTI
ഇന്ത്യന്‍ സാമ്പത്തിക രംഗം അപകട ഘട്ടം കരകയറിയിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ റിപ്പോര്‍ട്ട്. ഇന്ത്യന്‍ സാമ്പത്തിക സ്ഥിതി കൂടതല്‍ വഷളാക്കാനുള്ള സാധ്യതയും തള്ളികളയുന്നില്ലെന്ന് രഘുറാം രാജന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇപ്പോള്‍ രാജ്യം പിടിച്ച് നില്‍ക്കുന്നത് സിറിയയിലെ യുദ്ധ സാധ്യത ഒഴിഞ്ഞതും ഫെഡറല്‍ റിസര്‍വ് സഹായം തുടരുന്നതുകൊണ്ടാണെന്ന് രഘുറാം രാജന്‍ തുറന്ന് പറഞ്ഞു. വിപണി ഇപ്പോഴും സുരക്ഷിതമല്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ സാമ്പത്തിക രംഗത്ത് കൂടുതല്‍ കരുതല്‍ വേണമെന്നും മുന്നറിയിപ്പ് നല്‍കി.

രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ വായ്പാ നയമാണ് പ്രഖ്യാപിച്ചത്. ബാങ്ക് നിരക്കുകള്‍ കുറച്ചു. റിപ്പോ നിരക്കുകള്‍ 7.5 ശതമാനമായി വര്‍ദ്ധിച്ചു. ബാങ്കിന്റെ കരുതല്‍ ധനാനുപാതം(സിആര്‍‌ആര്‍‌) എന്നിവ നിലനിര്‍ത്തി.

റിപ്പോനിരക്കു കൂട്ടിയത് പലിശ നിരക്കുകളെ ബാധിക്കില്ലെന്ന് ബാങ്കുകളും രഘുറാം രാജനും പറയുന്നത്.