ഇന്ത്യക്കാരുടെ നിക്ഷേപങ്ങള്‍: സ്വിസ് ബാങ്ക് സഹകരിച്ചില്ലെന്ന് ചിദംബരം

Webdunia
വെള്ളി, 28 മാര്‍ച്ച് 2014 (12:11 IST)
PRO
വിദേശ ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ സ്വിസ് ബാങ്ക് സഹകരിച്ചില്ലെന്ന് കേന്ദ്ര ധനമന്ത്രി പി ചിദംബരം.

ഇന്ത്യക്കാരുടെ നിക്ഷേപങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ സ്വിറ്റ്സര്‍ലാന്‍ഡിനെതിരെ ജി-20 ഉള്‍പ്പെടെയുള്ള രാജ്യാന്തര ഫോറങ്ങളില്‍ പരാതി ഉന്നയിക്കുമെന്നും ചിദംബരം വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്വിസ് ധനമന്ത്രിക്കയച്ച കത്തിലാണ് ചിദംബരം തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.