ആര്‍ എച്ച് ബി മറ്റു നഗരങ്ങളിലേക്കും

Webdunia
രാജസ്ഥാന്‍ ഹൌസിംഗ് ബോര്‍ഡ്(ആര്‍ എച്ച് ബി) പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനൊരുങ്ങുന്നു. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ഇന്ത്യയിലെ 100 നഗരങ്ങളിലേക്ക് കടക്കാനുള്ള നീക്കമാണ് രാജസ്ഥാന്‍ ഹൌസിംഗ് ബോര്‍ഡ് നടത്തുന്നത്.

37 വര്‍ഷം കൊണ്ട് പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലെ 55 നഗരങ്ങളിലേക്കു വ്യാപിപ്പിക്കാനായെന്നും അടുത്ത അഞ്ചു വര്‍ഷം കൊണ്ട് 100 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ഒരുങ്ങുന്നതെന്നും പുതിയതായി അവതരിപ്പിക്കുന്ന ഇ ഗവേണ്‍സ് പരിപാടിക്കു പുതിയ ലേലം വിളിക്കുന്ന വേളയില്‍ ബോര്‍ഡ് ഉന്നതാധികാരികള്‍ വ്യക്തമാക്കി.

ഉടനീളം 1.82 ലക്ഷം യൂണിറ്റുകള്‍ പണുതുയര്‍ത്തിയ ആര്‍ എച്ച് ബി 1.74 ലക്ഷം യൂണിറ്റുകള്‍ ഉടമസ്ഥര്‍ക്ക് കൈമാറി കഴിഞ്ഞു. രാജസ്ഥാനിലെ പിങ്ക് സിറ്റിക്ക് പുറമേ മറ്റു പട്ടണങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.

1970 ലാണ് ആര്‍ എച്ച് ബി നിലവില്‍ വരുന്നത്. അതിനു ശേഷം രാജസ്ഥാനിലെ കെട്ടിട നിര്‍മ്മാണങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നല്‍കി രാജസ്ഥാന്‍ സര്‍ക്കാര്‍ ബൊര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണത നല്‍കുകയായിരുന്നു.