ആപ്പിള്‍ ഇന്ത്യയില്‍ സ്‌റ്റോറുകള്‍ തുറക്കുന്നു

Webdunia
വെള്ളി, 28 ഫെബ്രുവരി 2014 (11:58 IST)
PRO
ആപ്പിള്‍, ഇന്ത്യയില്‍ സ്വന്തം സ്‌റ്റോറുകള്‍ തുറക്കാനൊരുങ്ങുന്നു. സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയില്‍ രംഗത്ത് 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ച സാഹചര്യത്തിലാണ് ഇത്.

ഉത്പന്നങ്ങള്‍ സ്വരൂപിക്കുന്നതു സംബന്ധിച്ച നിയമത്തില്‍ ഇളവ് അനുവദിക്കണമെന്ന് കമ്പനി കേന്ദ്ര വ്യവസായ പ്രോത്സാഹന വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ അനുമതി കിട്ടിയാലുടന്‍ സ്വന്തം ഷോറൂമുകള്‍ തുറക്കാനാണ് പദ്ധതി.

നിലവില്‍ ഫ്രാഞ്ചൈസി മാതൃകയില്‍ 45 ആപ്പിള്‍ പ്രീമിയം റീസെല്ലര്‍മാര്‍ വഴിയാണ് ആപ്പിള്‍ ഇന്ത്യയില്‍ വില്‍പ്പന നടത്തുന്നത്. റിലയന്‍സ് റീട്ടെയില്‍, റെഡിങ് ടണ്‍ ഇന്ത്യ എന്നിവ ഇത്തരത്തിലുള്ള റീസെല്ലര്‍മാരാണ്.

റിലയന്‍സ് റീട്ടെയിലിന് 22 ആപ്പിള്‍ സ്റ്റോറുകളുണ്ട്. സ്വന്തം സ്റ്റോറുകളില്ലാത്തതിനാല്‍ ആപ്പിളിന്റെ ഉപഭോക്താക്കള്‍ വില്‍പ്പനാനന്തര സേവനത്തിന് ബുദ്ധിമുട്ടുന്നുണ്ട്. ഐഫോണുകളുടെയും ഐപാഡുകളുടെയും നിര്‍മാതാക്കളായ ആപ്പിള്‍ ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നാണ്.