ഫോര്‍ബ്‌സ് പ്രസിദ്ധീകരിച്ച അമേരിക്കയിലെ ശക്തരായ സിഇഒമാരുടെ പട്ടികയില്‍ ആദ്യ ഇരുപതില്‍ രണ്ട് ഇന്ത്യക്കാരും. 40 വയസ്സിന് താഴെയുള്ള ശക്തരായ സിഇഒമാരുടെ പട്ടികയാണ് ഫോര്‍ബ്‌സ് പ്രസിദ്ധീകരിച്ചത്.
19- മത് സ്ഥാനത്തുള്ള വെബ് ഹോസ്റ്റിംഗ് കമ്പനി എന്‍ഡുറന്‍സ് ഇന്റര്‍നാഷണല്‍ സ്ഥാപകനും സിഇഒയുമായ ഹരി കെ രവിചന്ദ്രനും 20-മത് സ്ഥാനത്തുള്ള അല്‍ടിസോഴ്‌സ് അസെറ്റ് മാനേജ്‌മെന്റ് സിഇഒ ആഷിഷ് പാണ്ഡെയുമാണ് പട്ടികയിലെ ഇന്ത്യക്കാര്‍.
കമ്പനികളുടെ വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് ശക്തരമായ സിഇഒമാരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 2.1 മില്യണ്‍ ഡോളറിന്റെ വിപണി മൂല്യമാണ് രവിചന്ദ്രന്റെ കമ്പനിക്കുള്ളത്. അല്‍ടിസോഴ്‌സിന് 1.8 ബില്യണ്‍ ഡോളര്‍ വിപണി മൂല്യമുണ്ട്. ഗൂഗിള്‍ സിഇഒയും സഹസ്ഥാപകനുമായ ലാറി പേജാണ് അമേരിക്കയിലെ ശക്തനായ സിഇഒ.
ഇത് തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ലാറി പേജ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് രണ്ടാമത്. പട്ടികയിലെ ചെറുപ്പക്കാരനും 29 വയസ്സുള്ള സക്കര്‍ബര്‍ഗ്. യാഹൂ സിഇഒ മരീസ മേയര്‍ ആണ് മൂന്നാം സ്ഥാനത്ത്. പട്ടികയിലെ ഏക സ്ത്രീ സാന്നിദ്ധ്യവും ഇവരാണ്.