അധിക വൈദ്യുതിക്ക് യൂണിറ്റിന് 10 രൂപ

Webdunia
വ്യാഴം, 26 ഏപ്രില്‍ 2012 (14:53 IST)
PRO
PRO
ഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്ന് അധിക വൈദ്യുതിക്ക് അധിക നിരക്ക് ഈടാക്കാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ തീരുമാനിച്ചു. മാസം മുന്നൂറ് യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിച്ചാല്‍ ഓരോ അധിക യൂണിറ്റിനും പത്ത് രൂപ ഈടാക്കാനാണ് തീരുമാനം.

സംസ്ഥാനത്തെ ഒരു ലക്ഷത്തിലധികം ഗാര്‍ഹിക ഉപഭോക്താക്കളെ ഈ തീരുമാനം ബാധിക്കും. ഗാര്‍ഹിക വൈദ്യുതി ഉപയോഗം പ്രതിമാസം 150 യൂണിറ്റായി നിജപ്പെടുത്തണമെന്നായിരുന്നു കെഎസ്ഇബിയുടെ ശുപാര്‍ശ. എന്നാല്‍ ഇത് സാധാരണക്കാരെ ബാധിക്കുമെന്ന് റഗുലേറ്ററി കമ്മിഷന്‍ അഭിപ്രായപ്പെടുകയായിരുന്നു.

കടകളും വ്യാപാര സ്ഥാപനങ്ങളും ഉള്‍പ്പെടെ മറ്റ് ലോ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് 10 ശതമാനം പവര്‍കട്ട് ഏര്‍പ്പെടുത്താനും റെഗുലേറ്ററി കമ്മിഷന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി.