ഓഹരി വിപണി മികച്ച ഉയരത്തില്‍, സെന്‍സെക്‌സ് 27079ല്‍ ക്ലോസ് ചെയ്തു

Webdunia
വെള്ളി, 9 ഒക്‌ടോബര്‍ 2015 (17:41 IST)
ഓഹരി വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 233.70 പോയന്റ് നേട്ടത്തില്‍ 27079.51ലും നിഫ്റ്റി 60.35 പോയന്റ് ഉയര്‍ന്ന് 8189.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

1430 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1326 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ലോഹം, ഓയില്‍ ആന്റ് ഗ്യാസ്, ഓട്ടോ എന്നീ വിഭാഗങ്ങളിലെ ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കി.

ഇന്‍ഫോസിസ് ഓഹരി വില മൂന്ന് ശതമാനം ഉയര്‍ന്നു. വേദാന്ത, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ നേട്ടത്തിലും കോള്‍ ഇന്ത്യ, മാരുതി, ഭേല്‍, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.