ഓഹരിവിപണി നഷ്ടത്തില്‍ അവസാനിച്ചു

Webdunia
ചൊവ്വ, 7 ജൂലൈ 2015 (16:49 IST)
നേട്ടത്തോടെ തുടങ്ങിയ ഓഹരി വിപണി നേരിയ നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 37.07 പോയന്റ് നഷ്ടത്തില്‍ 28171.69ലും നിഫ്റ്റി 11.35 പോയന്റ് താഴ്ന്ന് 8510.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

അതേസമയം, ബിഎസ്ഇ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 0.4 ശതമാനത്തോളം നേട്ടമുണ്ടാക്കി. 1620 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1077 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

വേദാന്ത, എന്‍ടിപിസി, ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോര്‍ കോര്‍പ്, ഒഎന്‍ജിസി തുടങ്ങിയവ നഷ്ടത്തിലും കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്‌സി, എസ്ബിഐ, വിപ്രോ, സണ്‍ ഫാര്‍മ തുടങ്ങിയവ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്.