ഏഴ് ദിവസത്തെ തുടർച്ചയായ നേട്ടത്തിന് താത്കാലിക വിരാമമിട്ട് ഓഹരി വിപണി സൂചികകൾ. പാദഫലങ്ങളുടെ മികവിൽ എക്കാലത്തെയും ഉയരം കീഴടക്കിയ വിപണിയിൽ വ്യാപകമായി ലാഭമെടുപ്പ് ഉണ്ടായതാണ് നഷ്ടത്തിനിടയാക്കിയത്.
മുന്നേറ്റം എട്ടാംദിവസം തുടര്‍ന്നപ്പോള്‍ സെന്‍സെക്‌സ് 62,193.90ലും നിഫ്റ്റി 18,583.50ലുമെത്തി. ഒടുവില്‍ 49.5 പോയന്റ് നഷ്ടത്തില്‍ 61,716 നിലവാരത്തിലാണ്.നിഫ്റ്റി ഐടി വ്യാപാരത്തിനിടെ 2.35 ശതമാനം ഉയർന്നെങ്കിലും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. റിയാൽറ്റി 4.8ശതമാനവും പൊതുമേഖല ബാങ്ക്,എഫ്എംസിജി എന്നിവ 3 ശതമാനവും നഷ്ടം നേരിട്ടു.