തുടർച്ചയായ മൂന്നാം ദിവസവും നേട്ടത്തിൽ ക്ലോസ് ചെയ്‌ത് വിപണി, വോഡാഫോൺ ഐഡിയയിൽ 21 ശതമാനത്തിന്റെ നഷ്ടം

Webdunia
ചൊവ്വ, 11 ജനുവരി 2022 (17:09 IST)
കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ നേട്ടത്തിൽ ക്ലോസ് ചെയ്‌ത് വിപണി. ഐടി, പവര്‍, റിയാല്‍റ്റി ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സെന്‍സെക്‌സ് 221.26 പോയന്റ് ഉയര്‍ന്ന് 60,616.89ലും നിഫ്റ്റി 52.50 പോയന്റ് നേട്ടത്തിൽ 18,055ലുമാണ് ക്ലോസ് ചെയതത്.
 
മെറ്റൽ സൂചികയാണ് ഇന്ന് കനത്ത നഷ്ടമുണ്ടാക്കിയത്. രണ്ട് ശതമാനമാണ് മെറ്റൽ സൂചിക താഴ്‌ന്നത്.അതേസമയം, ഐടി, പവര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, റിയാല്‍റ്റി ഓഹരികളില്‍ നിക്ഷേപക താല്‍പര്യം പ്രകടമായിരുന്നു.  എജിആര്‍ കുടിശ്ശിക തീര്‍ക്കാന്‍ ഒരുഭാഗം ഓഹരികൾ സർക്കാരിന് നൽകാൻ തീരുമാനിച്ചത് ഐഡിയ വോഡഫോൺ ഓഹരികളെ ബാധിച്ചു.
 
തീരുമാനത്തിന് പിന്നാലെ ഓഹരിവില 21 ശതമാനം താഴ്‌ന്ന് 11.5 നിലവാരത്തിലാണ് ക്ലോസ് ചെയ്‌തത്.

അനുബന്ധ വാര്‍ത്തകള്‍

Next Article