ഒപെക് നയമറിയിച്ചു; ഓഹരി വിപണികള്‍ കരുത്താര്‍ജിച്ചു

Webdunia
വെള്ളി, 28 നവം‌ബര്‍ 2014 (11:07 IST)
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയിടിവ് കുറഞ്ഞ സാഹചര്യത്തിലും എണ്ണയുടെ ഇപ്പോഴുള്ള ഉല്‍പാദനം കുറച്ച് വില കൂട്ടില്ലെന്ന് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് വ്യക്തമാക്കിയതോടെ ഇന്ത്യന്‍ ഓഹരിവിപണികളിലും കുതിപ്പ്.

രാവിലെ വ്യാപാര ആരംഭത്തില്‍ സെന്‍സെക്‌സ് 277 പോയിന്റ് കുതിച്ച് 28,715 പോയിന്റിലും നിഫ്റ്റി 83.60 പോയിന്റ് കയറി 8577 ലുമെത്തി. 971 ഓഹരികളുടെ വിലയില്‍ മുന്നേറ്റമുണ്ടായപ്പോള്‍ 258 ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടേഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവയാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഗെയില്‍, ഇന്‍ഫോസിസ്, ഡിഎല്‍എഫ് എന്നിവയുടെ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.