ഓഹരിവിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

Webdunia
ചൊവ്വ, 15 സെപ്‌റ്റംബര്‍ 2015 (17:36 IST)
ഓഹരിവിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 150.77 പോയിന്റ് നഷ്‌ടത്തില്‍ 25705.93ലും നിഫ്റ്റി 43.15 പോയിന്റ് താഴ്ന്ന് 7829.10ലും ക്ലോസ് ചെയ്‌തു.
 
1101 കമ്പനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1518 കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലായിരുന്നു.
 
ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ, ഐ ടി സി, റിലയന്‍സ്, എന്‍ പി പി സി തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടമുണ്ടാക്കി. എന്നാല്‍, ടാറ്റ സ്റ്റീല്‍, വേദാന്ത, ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, എല്‍ ആന്റ് ടി തുടങ്ങിയവയുടെ ഓഹരികള്‍ നഷ്‌ടത്തിലായിരുന്നു.