ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

Webdunia
വെള്ളി, 22 മെയ് 2015 (10:04 IST)
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് സൂചിക 48 പോയന്റ് ഉയര്‍ന്ന് 27857ലും നിഫ്റ്റി 11 പോയന്റ് നേട്ടത്തോടെ 8432ലുമെത്തി. 293 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 130 ഓഹരികള്‍ നഷ്ടത്തിലുമാണ്. 
 
ഒഎന്‍ജിസി, ഗെയില്‍, എംആന്റ്എം, കോള്‍ ഇന്ത്യ തുടങ്ങിയവ നേട്ടത്തിലും ബജാജ് ഓട്ടോ, എന്‍ടിപിസി, ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍, വിപ്രോ തുടങ്ങിയവ നഷ്ടത്തിലുമാണ്.