വിപണിയില്‍ നേട്ടം

Webdunia
ചൊവ്വ, 6 മെയ് 2014 (17:03 IST)
ചൊവ്വാഴ്ച നേട്ടത്തോടെ വ്യാപാരം ആംരഭിച്ച വിപണി ഇടപാടുകാരെ നിരാശപ്പെടുത്തിയില്ല. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 63.30 പോയിന്റ് നേട്ടത്തില്‍ 22,508.42ലും ദേശീയ സൂചികയായ നിഫ്റ്റി 15.95 പോയിന്‍റ് നേട്ടത്തില്‍ 6715.30ത്തിലും വ്യാപാരം അവസാനിപ്പിച്ചു. 
 
നിഫ്റ്റി 6700ന് മുകളില്‍ ക്ലോസ് ചെയ്യാനായത് നേട്ടമായി കരുതുന്നു. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ മോട്ടോര്‍സ് എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി. 
 
പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, അംബുജ സിമന്റ്സ്, ഭാരതി എയര്‍ടെല്‍, ആക്സിസ് ബാങ്ക്, ടാറ്റ പവര്‍ എന്നീ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.