ഓഹരിവിപണി നേരിയ ഉണര്‍വില്‍

Webdunia
ബുധന്‍, 24 സെപ്‌റ്റംബര്‍ 2014 (12:14 IST)
ഇന്നലത്തെ വന്‍തകര്‍ച്ചയ്ക്കുശേഷം കാര്യമായ നേട്ടമില്ലാതെ വിപണികള്‍ ഉണര്‍ന്നു. സെന്‍സെക്‌സ് സൂചിക 24 പോയന്റ് നേട്ടത്തോടെ 26800ലും നിഫ്റ്റി സൂചിക 10 പോയന്റ് നേട്ടത്തോടെ 8027ലും വ്യാപാരം തുടങ്ങി. 622 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 286 കമ്പനികളുടോ ഓഹരികള്‍ നഷ്ടത്തിലുമാണ്.

വിപ്രോ, കോള്‍ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ഭേല്‍, എസ്ബിഐ തുടങ്ങിയവ നേട്ടത്തിലാണ്. ഹിന്‍ഡാല്‍കോ, സെസ സ്‌റ്റെര്‍ലൈറ്റ്, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്. നേരിയ നഷ്ടത്തോടെയാണ് രൂപയുടെ വ്യാപാരവും ആരംഭിച്ചത്. ഡോളറിനെതിരെ 61.03 ലാണ് ഇപ്പോള്‍. 60.94 ആയിരുന്നു ഇന്നലത്തെ ക്ലോസിങ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.