ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

Webdunia
ബുധന്‍, 18 നവം‌ബര്‍ 2015 (11:18 IST)
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 10 പോയന്റ് താഴ്ന്ന് 25854ലും നിഫ്റ്റി 7 പോയന്റ് നഷ്ടത്തില്‍ 7829ലുമെത്തി.1,033 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 540 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഇന്‍ഫോസിസ് വീണ്ടും നഷ്ടമുണ്ടാക്കി. എച്ച്ഡിഎഫ്‌സി, ടിസിഎസ്, ആക്‌സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഒഎന്‍ജിസി തുടങ്ങിയവ നഷ്ടത്തിലും ഐടിസി, ടാറ്റ മോട്ടോഴ്‌സ്, ലുപിന്‍ തുടങ്ങിയവ നേട്ടത്തിലുമാണ്. രൂപയുടെ മൂല്യത്തില്‍ 10 പൈസയുടെ നഷ്ടമുണ്ടായി. ഡോളറിനെതിരെ 66.12 ആണ് രൂപയുടെ മൂല്യം.