ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 167 പോയിന്റ് നഷ്ടത്തില്‍ 28,004 ലും ദേശീയ സൂചികയായ നിഫ്റ്റി 54 പോയിന്റ് നഷ്ടത്തില്‍ 8,456 ലുമാണ് വ്യാപാരം തുടരുന്നത്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 28,000ത്തില്‍നിന്ന് താഴെപോയിരുന്നു. ടാറ്റമോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസിഐ, ഇന്‍ഫോസിസ് എന്നിവ നഷ്ടത്തിലാണ്. സിപ്ല, ഡോ. റെഡ്ഡീസ് ലാബറട്ടറീസ്, ഹള്‍ എന്നിവ നേട്ടത്തിലാണ്.