ഓഹരി വിപണികളില്‍ മുന്നേറ്റം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 41 പോയന്റ് ഉയര്‍ന്ന് 28606ലും നിഫ്റ്റി 6 പോയന്റ് ഉയര്‍ന്ന് 8571ലുമെത്തി. 689 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 282 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഭാരതി, സെസ, ഗെയില്‍, ഐടിസി, കോള്‍ ഇന്ത്യ തുടങ്ങിയവ നേട്ടത്തിലും ടാറ്റ മോട്ടോഴ്‌സ്, സിപ്ല, എസ്ബിഐ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, സെയില്‍ തുടങ്ങിയ നഷ്ടത്തിലുമാണ്.