ഓഹരി വിപണിയില്‍ തിരിച്ചടി തുടരുന്നു

ചൊവ്വ, 14 ഒക്‌ടോബര്‍ 2014 (11:17 IST)
രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് കുറഞ്ഞതും റിലയന്‍സ് ഇന്‍ഡസ്ട്രീസ് രണ്ടാം പാദത്തില്‍ മികച്ച അറ്റാദായം നേടിയതും തുടക്കത്തില്‍ സഹായിച്ചെങ്കിലും ഓഹരി വിപണിക്ക് പിന്നീട് കരുത്തുപകരാനായില്ല. 9.30 ഓടെ സെന്‍സെക്‌സ് സൂചിക 45 പോയന്റ് താഴ്ന്ന് 26338ലും നിഫ്റ്റി സൂചിക 19 പോയന്റ് നഷ്ടത്തില്‍ 7865ലുമെത്തി. അല്പ സമയത്തിനകം സെന്‍സെക്‌സ് സൂചിക 22 പോയന്റും നിഫ്റ്റി മൂന്ന് പോയന്റും നേട്ടത്തിലായി.

സാങ്കേതികം, ലോഹം, സ്വകാര്യ ബാങ്ക്, മറ്റ് ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ ഓഹരികളാണ് നഷ്ടത്തിലായത്. 781 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 510 ഓഹരികള്‍ നഷ്ടത്തിലുമാണ്. സെബിയൂടെ വിലക്ക് വന്നതിനെതുടര്‍ന്ന് ഡിഎല്‍എഫിന്റെ ഓഹരി 19 ശതമാനം താഴ്ന്നു.

ടിസിഎസ്, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി തുടങ്ങിയവ നഷ്ടത്തിലാണ്. അതേസമയം, ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക്, കോള്‍ ഇന്ത്യ, ഭാരതി എയര്‍ടെല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങിയവ നേട്ടത്തിലാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക