സെൻസെക്‌സ് 375 പോയിന്റ് നേട്ടത്തിൽ 48,000ന് മുകളിൽ ക്ലോസ് ചെയ്‌തു

Webdunia
വ്യാഴം, 22 ഏപ്രില്‍ 2021 (16:27 IST)
തുടർച്ചയായ വീഴ്‌ച്ചകളിൽ നിന്നും നേരിയ ഉണർവ് രേഖപ്പെടുത്തി ഓഹരി വിപണി.മെറ്റൽ, ഫിനാൻഷ്യൽ ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 14,400ന് മുകളിലെത്തി. ആഗോള കാരണങ്ങളും വാക്‌സിനേഷനുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളുമാണ് വിപണിയെ സ്വാധീനിച്ചത്.
 
സെൻസെക്‌സ് 374.87 പോയന്റ് നേട്ടത്തിൽ 48,080.67ലും നിഫ്റ്റി 109.80 പോയന്റ് ഉയർന്ന് 14,406.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ബിഎസ്ഇയിലെ 1737 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1123 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികൾക്ക് മാറ്റമില്ല. 
 
നിഫ്റ്റി മെറ്റൽ സൂചിക ഒരുശതമാനത്തിലേറെയും ബാങ്ക് സൂചിക രണ്ടുശതമാനവും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ് ക്ലോസ്‌ ചെയ്‌തത്.

അനുബന്ധ വാര്‍ത്തകള്‍

Next Article