ഓഹരിവിപണിയിലെ തകർച്ച തുടരുന്നു,സെൻസെക്‌സ് 51,000നും നിഫ്റ്റി 15,000നുംതാഴെ ക്ലോസ്‌ചെയ്തു.

Webdunia
വെള്ളി, 19 ഫെബ്രുവരി 2021 (16:03 IST)
തുടർച്ചയായ നാലാം ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു. എല്ലാ വിഭാഗങ്ങളിലെയും ഓഹരികൾ കനത്ത വില്പന സമ്മർദ്ദം നേരിട്ടു.സെൻസെക്‌സ് 434.93 പോയന്റ് നഷ്ടത്തിൽ 50,889.76ലും നിഫ്റ്റി 137.20 പോയന്റ് താഴ്ന്ന് 14,981.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
 
ബിഎസ്ഇയിലെ 1727 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 1175 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല.കഴിഞ്ഞ ദിവസങ്ങളിൽ മികച്ചനേട്ടമുണ്ടാക്കിയ പൊതുമേഖല ബാങ്ക് സൂചിക 4.7ശതമാനം നഷ്ടത്തിലാണ് ക്ലോസ്‌ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളും സമ്മർദംനേരിട്ടു. 

അനുബന്ധ വാര്‍ത്തകള്‍

Next Article