സെൻസെക്‌സിൽ ഇന്ന് 286 പോയിന്റിന്റെ നഷ്ടം, നിഫ്‌റ്റി 17,618ൽ ക്ലോസ് ചെയ്‌തു

Webdunia
വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (17:36 IST)
തുടർച്ചയായ മൂന്നാം ദിവസവും ഓഹരിവിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്‌‌തു.സെപ്‌റ്റംബറിലെ ഫ്യൂച്ചർ കരാറുകൾ അവസാനിക്കുന്ന ദിവസമായതിനാൽ വിപണി ചാഞ്ചാട്ടംനേരിട്ടു. സെൻസെക്‌സ് 286.91 പോയന്റ് നഷ്ടത്തിൽ 59,126.36ലും നിഫ്റ്റി 93.10 പോയന്റ് താഴ്ന്ന് 17,618.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
 
ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, സൺ ഫാർമ, എൻടിപിസി, ടൈറ്റാൻ,ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
 
റിയാൽറ്റി, ഫാർമ, പവർ, പൊതുമേഖല ബാങ്ക് ഓഹരികളിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചു. അതേസമയം ഓട്ടോ, ബാങ്ക്, ഐടി, മെറ്റൽ ഓഹരികൾ സമ്മർദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article