സെൻസെക്‌സ് 254 പോയന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്‌തു, നിഫ്‌റ്റി 17,750ന് താഴെ

ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (16:49 IST)
ആഗോളവിപണിയിൽ നിനുള്ള പ്രതികൂല സാഹചര്യങ്ങൾ രണ്ടാംദിവസവും വിപണിയെ ദുർബലമാക്കി. സെൻസെക്‌സ് 254.33 പോയന്റ് നഷ്ടത്തിൽ 59,413.27ലും നിഫ്റ്റി 37.30 പോയന്റ് താഴ്ന്ന് 17,711.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 
 
സെൻസെക്‌സ് ഒരുവേള 400ലേറെ പോയന്റ് നഷ്ടംനരിട്ടെങ്കിലും മെറ്റൽ, പൊതുമേഖല ബാങ്ക്, ഫാർമ ഓഹരികൾ നേട്ടമുണ്ടാക്കിയത് സൂചികകളെ നഷ്ടത്തിൽ നിന്നും കാത്തു.എൻടിപിസി, കോൾ ഇന്ത്യ, പവർഗ്രിഡ് കോർപ്, സൺ ഫാർമ, ഐഒസി, എസ്ബിഐ, ഹിൻഡാൽകോ, ഒഎൻജിസി, സിപ്ല, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് അവസാനിച്ചത്.
 
സെക്ടറൽ സൂചികകളിൽ മെറ്റൽ, പവർ, ഫാർമ, റിയാൽറ്റി സൂചികകൾ 1-3.5ശതമാനം നേട്ടമുണ്ടാക്കി. ഓട്ടോ, ബാങ്ക്, ക്യാപിറ്റൽ ഗുഡ്‌സ്, എഫ്എംസിജി ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ ശരാശരി 0.5ശതമാനത്തോളം ഉയരുകയും ചെയ്‌തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍