ചാഞ്ചാട്ടത്തിനിടയിലും നേരിയ നേട്ടം സ്വന്തമാക്കി സൂചികകൾ, ഐടി സൂചികകളിൽ നഷ്ടം

തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (16:49 IST)
കനത്ത ചാഞ്ചാട്ടത്തിനിടയിലും ഓഹരിസൂചികകൾ നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്‌തു. വിപണി ഉയർന്ന മൂല്യത്തിൽ തുടരുന്നതിൽ നിക്ഷേപകർ കരുതൽ എടുക്കുന്നതാണ് വിപണിയിൽ പ്രതിഫലിച്ചത്.
 
സെൻസെക്‌സിൽ 525 പോയന്റിന്റെ ചാഞ്ചാട്ടമുണ്ടായെങ്കിലും ഒടുവിൽ 29.41 പോയന്റ് നേട്ടത്തിൽ 60,077.88ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 1.90 പോയന്റ് ഉയന്ന് 17,855.10 ലുമെത്തി. വ്യാപാരത്തിനിടെ ഒരുവേള സെൻസെക്‌സ് 60,412 എന്ന റെക്കോഡ് ഉയരംതൊട്ടിരുന്നു.
 
മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്സ്, ഹീറോ മോട്ടോർകോപ്, തുടങ്ങി ഓട്ടോ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഓട്ടോ, റിയൽറ്റി സൂചികകൾ 2.5-3 ശതമാനം നേട്ടമുണ്ടാക്കി. ഐടി 3 ശതമാനത്തോളം താഴുകയുംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾക്ക് കാര്യമായ നേട്ടമുണ്ടാക്കാനുമായില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍