മിഡ്,സ്മോൾ ക്യാപുകളിൽ വിശ്വാസമർപ്പിച്ച് നിക്ഷേപകർ, സെൻസെക്‌സ് നഷ്ടത്തിൽ ക്ലോസ് ചെയ്‌തു

ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (16:45 IST)
കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ സെൻസെക്‌സും നിഫ്‌റ്റിയും നഷ്ടത്തിൽ ക്ലോസ് ചെയ്‌തു. മൂല്യനിർണയ ആശങ്ക നിലനിൽക്കുന്നതിനാൽ വൻകിട ഓഹരികളിൽനിന്ന് നിക്ഷേപകർ കൂട്ടത്തോടെ പിന്മാറിയതാണ് പ്രധാന സൂചികകളെ ബാധിച്ചത്. അതേസമയം നിക്ഷേപകർ കൂട്ടമായെത്തിയത് മിഡ്,സ്മോൾ ക്യാപ് സൂചികകൾക്ക് കുതിപ്പ് നൽകി.
 
സമ്പദ്ഘടനയുടെ ദ്രുതഗതിയിലുള്ള വീണ്ടെടുക്കലിനടയിൽ ചെറുകിട മധ്യനിര ഓഹരികളിൽനിന്ന് നേട്ടമുണ്ടാക്കാനുള്ള നീക്കമാണ് നിക്ഷേപകരുടെ ഭാഗത്തുനിന്നും ഉണ്ടായത്. സെൻസെക്‌സ് 77.94 പോയന്റ് താഴ്ന്ന് 58,927.33ലും നിഫ്റ്റി 15.30 പോയന്റ് നഷ്ടത്തിൽ 17,546.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
 
ബാങ്ക്, എഫ്എംസിജി സൂചികകൾ ഒഴികെയുള്ളവ ഇന്ന് നേട്ടമുണ്ടാക്കി. നിഫ്റ്റി മീഡിയ 14ശതമാനത്തോളം ഉയർന്നു. റിയാൽറ്റി സൂചിക എട്ടുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതം ഉയരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍