റെക്കോഡ് ഉയരത്തിൽ സൂചികകൾ, നിക്ഷേപക ആസ്ഥി 260 ലക്ഷം കോടി മറികടന്നു

വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (15:08 IST)
ഓഹരി സൂചികകൾ എക്കാലത്തെയും ഉയരം കുറിച്ചതോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്‌ത ഓഹരികളുടെ മൊത്തം മൂല്യം 260ലക്ഷം കോടി മറികടന്നു.
സെൻസെക്‌സ് 59,000വും നിഫ്റ്റി 17,600ഉം പിന്നിട്ട് പുതിയ റെക്കോഡ് ഉയരത്തിലെത്തിയതോടെയാണ് നിക്ഷേപമൂല്യത്തിലും കുതിപ്പുണ്ടായത്ബിഎസ്ഇ മിഡ് ക്യാപ്, സ്‌മോൾ ക്യാപ് സൂചികളും നേട്ടത്തിന്റെ പാതയിൽതന്നെയാണ്. 
 
ടെലികോം സെക്‌ടറിലെ വമ്പൻ പ്രഖ്യാപനതോടെ പുത്തൻ ഉണർവാണ് ടെലികോം സ്റ്റോക്കുകൾക്ക് ഇന്നുണ്ടായത്. ഐഡിയ 25 ശതമാനത്തിലേറെ നേട്ടം കൊയ്‌തു. ഐ‌ടിസി 7.45ശതമാനംഉയർന്ന് 232 നിലവാരത്തിലെത്തി. ഇൻഡസിൻഡ് ബാങ്ക് 7.33ശതമാനവും എസ്ബിഐ 3.39ശതമാനവും നേട്ടത്തിലാണ്. ഈ വർഷം തുടക്കംമുതലുള്ള കണക്കെടുത്താൽ സെൻസെക്‌സിലെ നേട്ടം 24ശതമാനത്തോളമാണ്. 
 
ഇക്കാലയളവിൽ 11,200 പോയന്റിലേറെ സെൻസെക്‌സ് ഉയർന്നു.നിഫ്റ്റിയാകട്ടെ 25.70ശതമാനവും നേട്ടമുണ്ടാക്കി. ഒരുവർഷത്തിനിടെ സെൻസെക്‌സിലെ നേട്ടം 50ശതമാനത്തിലേറെയാണ്. കഴിഞ്ഞമാർച്ചിലെ കതർച്ചക്കുശേഷം നിക്ഷേപകരുടെ സമ്പത്തിലുണ്ടായ വർധന 159 ലക്ഷം കോടി(155.60ശതമാനം)യിലേറെ രൂപയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍