തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിനൊടുവിൽ സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു. വ്യാപാരത്തിനിടെ സെൻസെക്‌സ് ആയിരത്തോളം പോയന്റ് ഇടിഞ്ഞെങ്കിലും വ്യാപാര ദിവസത്തിന്റെ അവസാന മണിക്കൂറുകളിൽ വിപണി തിരിച്ച് കയറി 410 പോയന്റ് നഷ്ടത്തിൽ 59,667.60ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 106.50 പോയന്റ് നഷ്ടത്തിൽ 17,748.60 ലുമെത്തി.
റിയൽറ്റി, ഐടി സൂചിക 2-3 ശതമാനം താഴ്ന്നു. മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചിക യഥാക്രമം 0.71 ശതമാനം, 0.62 ശതമാനവും ഇടിഞ്ഞു.