യുഎസിലെ പണപ്പെരുപ്പം: സെൻസെക്‌സിൽ നഷ്ടമായത് 773 പോയന്റ്, ഐടി സ്റ്റോക്കുകളിൽ തകർച്ച

Webdunia
വെള്ളി, 11 ഫെബ്രുവരി 2022 (18:09 IST)
മൂന്ന് ദിവസത്തെ നേട്ടത്തിന് വിരാമമി‌ട്ട് വ്യാപാര ആഴ്‌ച്ചയുടെ അവസാന ദിനത്തിൽ സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു.നിഫ്റ്റി 17,400ന് താഴെയെത്തി. സെന്‍സെക്‌സ് 773.11 പോയന്റ് താഴ്ന്ന് 58,152.92ലും നിഫ്റ്റി 231 പോയന്റ് നഷ്ടത്തില്‍ 17,374.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
 
ആഗോള വിപണികളിലെ ദുര്‍ബലാവസ്ഥയാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്. യുഎസിലെ പണപ്പെരുപ്പ നിരക്കുകളില്‍ വീണ്ടുംവര്‍ധനയുണ്ടായത് ആഗോള വിപണികളെ ദുർബലമാക്കി.ഐടി, റിയാല്‍റ്റി ഓഹരികളാണ് നഷ്ടത്തില്‍ മുന്നില്‍. 
 
എല്ലാ സെക്ടറല്‍ സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഐടി, റിയാല്‍റ്റി സൂചികകള്‍ രണ്ടുശതമാനംവീതം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകൾ 2 ശതമാനത്തോളം നഷ്ടം നേരിട്ടു.

അനുബന്ധ വാര്‍ത്തകള്‍

Next Article