ഐപിഒ‌യ്ക്കൊരുങ്ങി ജോസ് ആലുക്കാസ്, വിവരങ്ങൾ അറിയാം

Webdunia
വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (19:51 IST)
പ്രമുഖ ജുവല്ലറി ഗ്രൂപ്പായ ജോസ് ആലുക്കാസ് ഐപിഒ‌യ്ക്കൊരുങ്ങുന്നു. ബ്ലൂംബര്‍ഗാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അടുത്തവര്‍ഷം ആദ്യപാദത്തില്‍ തന്നെ കമ്പനി പ്രാഥമിക ഓഹരി വില്‍പ്പനയിലേക്ക് നീങ്ങുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിപണിയിൽ നിന്നും 400 മില്യൺ ഡോളർ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
 
ഐപിഒയ്ക്കായി നവംബർ അവസാനമോ ഡിസംബറിലോ ഫയൽ ഡ്രാഫ്‌റ്റ് ചെയ്യും. ഓഹരി വിപണിയിലേക്കുള്ള വരവോടുകൂടി കമ്പനിയുടെ മൊത്തം മൂല്യം 4.8 ബില്യണ്‍ ഡോളറായി ഉയര്‍ത്താനാണ് ജോയ് ആലുക്കാസ് ലക്ഷ്യമിടുന്നത്. 11 രാജ്യങ്ങളിലായി 130 ജുവല്ലറി ഷോറൂമുകളാണ് ജോസ് ആലുക്കാസിനുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article