ലാഭമെടുപ്പ് വിപണിയെ തളർത്തി, നിഫ്‌റ്റി 15,850ന് താഴെ ക്ലോസ് ചെയ്‌തു

തിങ്കള്‍, 26 ജൂലൈ 2021 (18:45 IST)
ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരിവിപണി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു. നിഫ്റ്റി 15,850ന് താഴെയെത്തി. എഫ്എംസിജി, ധനകാര്യം, റിയാൽറ്റി ഓഹരികളിലെ വില്പന സമ്മർദമാണ് വിപണിയെ ബാധിച്ചത്. റിലയൻസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളിൽനിന്ന് വൻതോതിൽ ലാഭമെടുപ്പ് ഉണ്ടായതും വിപണിയെ ബാധിച്ചു.
 
സെൻസെക്‌സ് 123.53 പോയന്റ് നഷ്‌ടത്തിൽ 522,852.27ലും നിഫ്റ്റി 31.50 പോയന്റ് താഴ്ന്ന് 15,824.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള സൂചികകളിലെ തളർച്ചയും വിപണിയിൽ പ്രതിഫലിച്ചു.ജെഎസ്ഡബ്ല്യു സ്റ്റീൽ, വിപ്രോ, റിലയൻസ്, എസ്ബിഐ, മഹീന്ദ്ര  ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നിഫ്റ്റി സൂചികയിൽ പ്രധാനമായും നഷ്ടംനേരിട്ടത്. 
 
സെക്ടർ സൂചികകളിൽ നിഫ്റ്റി എനർജി ഒരുശതമാനം താഴ്ന്നു. ബാങ്ക്, ഓട്ടോ, പൊതുമേഖല ബാങ്ക് സൂചികകളും സമ്മർദംനേരിട്ടു. അതേസമയം മെറ്റൽ, ഫാർമ, ഐടി ഓഹരികളിൽ നിക്ഷേപക താൽപര്യം പ്രകടമായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍