സെൻസെക്‌സിൽ 335 പോയന്റ് നഷ്ടം,സ്മോൾ ക്യാപ് ഓഹരികൾ തകർന്നു

ചൊവ്വ, 20 ജൂലൈ 2021 (16:58 IST)
ആഗോളവിപണിയിലെ നഷ്ടം ഇന്ത്യൻ സൂചികകളെയും ബാധിച്ചതോടെ തുടർച്ചയായ മൂന്നാമത്തെ ദിവസവും ഓഹരിവിപണി നഷ്ടത്തിൽ ക്ലോസ് ചെയ്‌തു. മെറ്റൽ, റിയാൽറ്റി, ബാങ്ക് ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. യുഎസ് സൂചികകൾ തിരിച്ചുവരുമെന്ന വിലയിരുത്തൽ പുറത്തുവന്നതോടെ രാജ്യത്തെ സൂചികകൾ ദിനവ്യാപാരത്തിലെ നഷ്ടം പകുതിയും വീണ്ടെടുക്കുകയായിരുന്നു. 
 
സെൻസെക്‌സ് 354.89 പോയന്റ് നഷ്ടത്തിൽ 52,198.51ലും നിഫ്റ്റി 120.30 പോയന്റ് താഴ്ന്ന് 15,632.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏഷ്യൻ വിപണികളും ഓസ്ട്രേലിയൻ വിപണിയടക്കമുള്ളവയും ഇന്ന് നഷ്ടം നേരിട്ടു. സെക്ടർ സൂചികകളിൽ എഫ്എംസിജി ഒഴികെയുള്ളവ നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ് 1.3ശതമാനവും സ്‌മോൾ ക്യാപ് 1.4ശതമാനവും തകർന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍