കഴിഞ്ഞ ദിവസത്തെ ക്ലോസിങ്ങിനേക്കാൾ 20.40 രൂപ താഴെയാണ് കിറ്റെക്‌സ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 183.65 ആണ് നിലവിലെ ഓഹരിവില. തെലങ്കാനയിലെ നിക്ഷേപം പ്രഖ്യാപിച്ച ശേഷം കിറ്റെക്‌സിന്റെ ഓഹരിവിലയിൽ 44.26 ശതമാനത്തിന്റെ വർധനവാണുണ്ടായത്. അഞ്ച് ദിവസത്തെ കുതിപ്പിനൊടുവിലാണ് കിറ്റെക്‌സ് ഓഹരിവിലയിൽ നഷ്ടം ഉണ്ടായിരിക്കുന്നത്.