നേട്ടമുണ്ടാക്കാനാകാതെ ഓഹരിവിപണി, സെൻസെക്‌സ് 53,100നും നിഫ്‌റ്റി 15,900നും മുകളിൽ ക്ലോസ് ചെയ്‌തു

വെള്ളി, 16 ജൂലൈ 2021 (17:46 IST)
വ്യാപാരദിനത്തിലെ തുടക്കത്തിലെ നേട്ടം നിലനിർത്താനാവാതെ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു. സെൻസെക്‌സ് 19 പോയന്റ് താഴ്ന്ന് 53,140.06ലും നിഫ്റ്റി നേരിയ നഷ്ടത്തിൽ 15,923.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
 
മികച്ച കോർപ്പറേറ്റ് പ്രവർത്തനഫലങ്ങൾ വന്നെങ്കിലും ആഗോള വിപ‌ണിയിലെ സമ്മിശ്രപ്രതികരണത്തിന്റെയും നടുവിൽ നഷ്ടവും നേട്ടവും വിപണിയിൽ മാറിമാറി പ്രകടമായി. കിറ്റെക്‌സ് രണ്ടാം ദിവസവും നഷ്ടത്തിലാണ് ക്ലോസ് ചെയ്‌തത്.
 
ഡിവീസ് ലാബ്, ഭാരതി എയർടെൽ, അൾട്രടെക് സിമെന്റ്‌സ്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.45 ശതമാനവും 0.38ശതമാനവും നേട്ടമുണ്ടാക്കി. സെക്‌റൽ സൂചികകളിൽ നിഫ്റ്റി ഫാർമ, റിയാൽറ്റി, മെറ്റൽ സൂചികകളും ഉയർന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍