മൂന്ന് ദിവസത്തെ നഷ്ടത്തിൽ നിന്നും കരകയറി വലിയ നേട്ടം കൊയ്‌ത് ഓഹരിവിപണി സൂചികകൾ. ധനകാര്യ ഓഹരികളാണ് ഇന്ന് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സെൻസെക്‌സ് 397 പോയന്റ് ഉയർന്ന് 52,769.73ലും നിഫ്റ്റി 120 പോയന്റ് നേട്ടത്തിൽ 15,812.35ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.