ഐടി മെറ്റൽ ഓഹരികൾക്ക് കുതിപ്പ്, നിഫ്‌റ്റി വീണ്ടും 15,800ന് മുകളിൽ ക്ലോസ് ചെയ്‌തു

വ്യാഴം, 22 ജൂലൈ 2021 (16:55 IST)
ആഗോളവിപണിയിലെ നേട്ടം രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചതോടെ കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടത്തിൽ നിന്നും കുതിച്ചുയർന്ന് നിഫ്റ്റി 15,800ന് മുകളിൽ ക്ലോസ്‌ചെയ്തു. ഐടി, മെറ്റൽ സൂചിക മികച്ചനേട്ടമുണ്ടാക്കി.
 
സെൻസെക്‌സ് 638.70 പോയന്റ് നേട്ടത്തിൽ 52,837.21ലും നിഫ്റ്റി 191.90 പോയന്റ് ഉയർന്ന് 15,824ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മികച്ച കോർപ്പറേറ്റ് ഫലങ്ങളും റിസർവ് ബാങ്ക് മൃദുലസമീപനം തുടരുമെന്ന സൂചനകളും വിപണി നേട്ടത്തിലെത്താൻ സഹായിച്ചു. 
 
എഫ്എംസിജി ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 1.5ശതമാനം ഉയരത്തിലാണ് ക്ലോസ്‌ചെയ്തത്.ഐടി, സിമെന്റ്, മെറ്റൽ സൂചികകളിൽ വരുംദിവസങ്ങളിലും മുന്നേറ്റംതുടർന്നേക്കാമെന്നാണ് വിലയിരുത്തൽ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍