സെൻസെക്‌സ് 587 പോയന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്‌തു, നിക്ഷേപകർക്ക് 1.2 ലക്ഷം കോടി നഷ്ടം

Webdunia
തിങ്കള്‍, 19 ജൂലൈ 2021 (17:00 IST)
ആഗോളവിപണിയിലെ നഷ്ടം രാജ്യാത്തെ സൂചികകളിലും പ്രതിഫലിച്ചതോടെ വ്യാപാര ആഴ്‌ച്ചയുടെ ആദ്യദിനത്തിൽ സൂചികകൾ ഒരു ശതമാനത്തിലേറെ നഷ്ടത്തിലായി. പണപ്പെരുപ്പ നിരക്ക് ഉയരുന്നതും ലോകമാകെ കൊവിഡിന്റെ ഡെൽറ്റാ വകഭേദം വ്യാപിക്കുന്നതായു‌ള്ള വാർത്തകളുമാണ് വിപണിയെ ബാധിച്ചത്.
 
ദിനവ്യാപരത്തിലെ ഉയർന്ന നിലവാരത്തിൽനിന്ന് സെൻസെക്‌സിന് 734 പോയന്റാണ് നഷ്ടമായത്. ഒടുവിൽ 587 പോയന്റ് താഴ്ന്ന് 52,553.40ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 171 പോയന്റ് താഴ്ന്ന് 15,752.40ലുമെത്തി. ആഗോളതലത്തിലുണ്ടായ വില്പന സമ്മർദത്തിൽ 1.2 ലക്ഷം കോടി രൂപയാണ് നിക്ഷേപകർക്ക് നഷ്ടമായത്.
 
സെക്‌ടറൽ സൂചികകളിൽ നിഫ്‌റ്റി ബാങ്ക് സൂചികയാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. സൂചിക 2 ശതമാനത്തിലേറെ താഴ്‌ന്നു. ഏഷ്യൻ മാർക്കറ്റുകൾ ഒന്നടങ്കം ഇന്ന് നഷ്ടമാണ് രേഖപ്പെടുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article