കോഴിക്കോട് മിഠായിത്തെരുവില്‍ പൊലീസും വ്യാപാരികളും തമ്മില്‍ സംഘര്‍ഷം. വഴിയോര കച്ചവടം നടത്തിയതിനെ പൊലീസ് തടയുകയും കടകള്‍ അടപ്പിക്കുകയുംചെയ്തതോടെയാണ് സംഘര്‍ഷം ഉണ്ടായത്. കടകള്‍ അടയ്ക്കില്ലെന്ന് ഒരു കൂട്ടം വ്യാപാരികള്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ ഉത്തരവു പ്രകാരം വഴിയോര കച്ചവടത്തിന് അനുമതിയില്ലെന്നും സ്ഥാപനങ്ങള്‍ക്കു മാത്രമാണ് അനുമതിയുള്ളതെന്നും പൊലീസ് ഭാഷ്യം. കഴിഞ്ഞ ദിവസം കമ്മീഷണര്‍ എ വി ജോര്‍ജ് ഇക്കാര്യത്തില്‍ ഉത്തരവിറക്കിയിരുന്നു. കൂടാതെ സാധനങ്ങള്‍ വാങ്ങാന്‍ കുട്ടികളെയും മുതിര്‍ന്ന പൗരന്മാരെയും കൊണ്ടുവരുന്ന വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു.