സെൻസെക്‌സ് 403 പോയന്റ് നേട്ടത്തിൽ ക്ലോസ് ചെയ്‌തു, ബാങ്ക്,ഫാർമ ഓഹരികളിൽ കുതിപ്പ്

Webdunia
ചൊവ്വ, 24 ഓഗസ്റ്റ് 2021 (16:16 IST)
മെറ്റൽ,ഫാർമ,ബാങ്ക് ഓഹരികളുടെ കുതിപ്പിൽ സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്‌തു. നിഫ്റ്റി 16,600 തിരിച്ചുപിടിച്ചു. ആഗോള കാരണങ്ങളാണ് വിപണിയിൽ കുതിപ്പുണ്ടാക്കിയത്. 
 
സെൻസെക്‌സ് 403.19 പോയന്റ് ഉയർന്ന് 55,958.98ലും നിഫ്റ്റി 128.10 പോയന്റ് നേട്ടത്തിൽ 16,624.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ദിനവ്യാപാരത്തിനിടെ സെൻസെക്‌സ് 56,000 പിന്നിട്ടിരുന്നു. തുടർച്ചയായ നഷ്ടങ്ങൾക്ക് ശേഷം ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതം ഉയർന്നു. ഐടി, എഫ്എംസിജി ഒഴികെയുള്ള സൂചികകൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article