സെന്‍സെക്‌സില്‍ 143 പോയന്റ് നേട്ടം

Webdunia
തിങ്കള്‍, 24 ജനുവരി 2011 (17:36 IST)
ഇന്ത്യന്‍ ഓഹരി വിപണി തിങ്കളാഴ്ച നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 143.75 പോയന്റ് നേട്ടത്തോടെ 19151.28 പോയന്റിലും നിഫ്റ്റി 46.75 പോയന്റ് നേട്ടത്തോടെ 5743.25 പോയന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഒ എന്‍ ജി സി, ഭേല്‍, ഇന്‍ഫോസിസ്, എന്‍ ടി പി സി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി, ഡി എല്‍ എഫ് എന്നിവ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വിപ്രോ, ടി സി എസ്, സെയില്‍, ഹിന്‍ഡാല്‍ക്കോ, സെസാ ഗോവ, സിപ്ല, ബജാജ് ഓട്ടോ എന്നിവ നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.