സെന്‍സെക്സ് 131 പോയിന്‍റ് നേട്ടത്തില്‍

Webdunia
ചൊവ്വ, 31 മാര്‍ച്ച് 2009 (10:54 IST)
മുംബൈ ഓഹരി വിപണിയില്‍ മുന്നേറ്റം. ചൊവ്വാഴ്ച തുടക്ക വ്യാപാരത്തില്‍ തന്നെ സെന്‍സെക്സ് 131 പോയിന്‍റിന്‍റെ നേട്ടം കൈവരിച്ച് 9699 എന്ന നിലയിലെത്തി. ആഴ്ചയിലെ ആദ്യ ദിനം വന്‍ ഇടിവോടെ വ്യാപാരം അവസാ‍നിപ്പിച്ച ബി എസ് ഇ ചൊവ്വാഴ്ച ആദ്യ അഞ്ചു മിനിറ്റില്‍ തന്നെ മികച്ച മുന്നേറ്റം നടത്തുകയായിരുന്നു.

തിങ്കളാഴ്ച 480 പോയിന്‍റ് നഷ്ടത്തിലാണ് ബി എസ് ഇ വിപണി വ്യാപാരം അവസാനിപ്പിച്ചത്.

സെന്‍സെക്സിലെ മുന്നേറ്റത്തിന് സമാനമായ നേട്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടനമായി. ആദ്യ അരമണിക്കൂര്‍ വില്‍പനയിലെ കണക്കുകള്‍ പ്രകാരം 12 പോയിന്‍റ് നേട്ടം കൈവരിച്ച നിഫ്റ്റി 2991 എന്ന നിലയിലെത്തിയിട്ടുണ്ട്.

ടാറ്റാ സ്റ്റീല്‍ 3.5 ശതമാനം നേട്ടം കൈവരിച്ചപ്പോള്‍ ജയപ്രകാശ് അസോസിയേറ്റ്സ്, ടാറ്റാ പവര്‍ എന്നീ ഓഹരികള്‍ മൂന്ന് ശതമാനം ലാഭം വീതം നേടി. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, എച്ച് ഡി എഫ് സി, ബി എച്ച് ഇ എല്‍, റാന്‍ബാക്സി, ടിസി എസ്, റിലയന്‍സ്, എല്‍ ആന്‍ഡ് ടി, ടാറ്റാ മോട്ടോര്‍സ് എന്നീ ഓഹരികളൊക്കെ ആദ്യ വില്‍‌പനയില്‍ തന്നെ മുന്നേറ്റം നടത്തി. അതേസമയം, സ്റ്റെര്‍ലൈറ്റ് ഒരു ശതമാനം നഷ്ടത്തിലാണ്.